ഭൗമ നിരീക്ഷണത്തിനുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ യുടെ പിഎസ്എൽവി സി-42 കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിൽ നിന്നും ഞായറാഴ്ച രാത്രി 10.8നാണ് വിക്ഷേപണം നടന്നത്. വാണിജ്യാടിസ്ഥാനത്തിൽ നടന്ന വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ് ഐഎസ്ആർഒയ്ക്ക് ലഭിക്കുക.